പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ തമ്മിൽ വാക്കുതർക്കം; കലാശിച്ചത് കത്തിക്കുത്തിൽ, ഒരാൾക്ക് ദാരുണാന്ത്യം

വട്ടയ്‌ക്കാട്ടുപടി സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ആകാശ് കുടുംബമായി താമസിച്ചിരുന്നത്. സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

author-image
Greeshma Rakesh
New Update
murder

interstate worker stabbed to death in perumbavoor

Listen to this article
0.75x 1x 1.5x
00:00 / 00:00

എറണാകുളം: പെരുമ്പാവൂരിൽ അതിഥി ത്തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾക്ക് ദാരുണാന്ത്യം.  ഒഡിഷ സ്വദേശി ആകാശ് ഡിഗൽ ആണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.

ആകാശ് താമസിച്ചിരുന്ന കെട്ടിടത്തിലെ മറ്റൊരു താമസക്കാരനായ അഞ്ജന നായിക്കുമായി വാക്കുതർക്കങ്ങൾ നിലനിന്നിരുന്നു.ഇന്ന് രാവിലെയും ഇരുവരും തമ്മിൽ വഴക്കുണ്ടായി.തുടർന്ന് ആകാശിനെ, നായിക്ക് കത്തിയെടുത്ത് കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വട്ടയ്‌ക്കാട്ടുപടി സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ആകാശ് കുടുംബമായി താമസിച്ചിരുന്നത്. സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം മറ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Perumbavur Crime News Murder Case