രഹസ്യ വിവരം കിട്ടിയതിനെ തുടർന്നുള്ള അന്വേഷണം: 3 യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടംകുളങ്ങരയിലെ ഹോം സ്റ്റേയിൽ  എലത്തൂർ പൊലീസ് ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

author-image
Rajesh T L
New Update
iqopq

കോഴിക്കോട് :  കണ്ടംകുളങ്ങരയിൽ വൻ ലഹരി വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്നു പേരെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നൈജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടംകുളങ്ങരയിലെ ഹോം സ്റ്റേയിൽ  എലത്തൂർ പൊലീസ് ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.കോഴിക്കോട് വിവിധ ഇടങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

kozhikode MDMA mdma sales