/kalakaumudi/media/media_files/2025/06/26/jacket-theft-2025-06-26-15-27-54.jpg)
jacket theft
ഇന്‍ഡിഗോ വിമാനത്തില്‍ യാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് മോഷടിച്ചു.വിമാനയാത്രയ്ക്കിടെ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കണ്ട് ഒരുക്കിയ ലൈഫ് ജാക്കറ്റുകളിലൊന്നാണ് യാത്രക്കാരന്‍ എടുത്ത് തന്റെ ബാഗില്‍ ഒളിപ്പിച്ചത്. ഇത് മറ്റൊരു യാത്രക്കാരന്‍ കൈയോടെ പിടികൂടി.
തുടക്കത്തില്‍ തന്നെ ബാഗ് തുറക്കാനും അതില്‍ ലൈഫ് ജാക്കറ്റുണ്ടെന്നും ഒരാള്‍ ആരോപിക്കുന്നു. തുടര്‍ന്ന് സമീപത്ത് നിന്ന ഒരാളോട് നിങ്ങളുടെ ബാഗ് ആണോ തുറക്കൂവെന്ന് പറഞ്ഞ് തുറക്കാന്‍ നിര്‍ബന്ധിക്കുന്നു. ഏറെ നേരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ബാഗ് തുറക്കുന്നു. ഈ സമയം ബാഗിനുള്ളില്‍ നിന്നും മഞ്ഞ നിറത്തിലുള്ള ഒരു ലൈഫ് ജാക്കറ്റ് യുവാവ് പുറത്തെടുക്കുകയും ചെയ്തു.
വിമാനത്തില്‍ യാത്ര ചെയ്തത് കൊണ്ട് മാത്രം ആരും ക്ലാസ് ആകില്ലെന്നും ഈ കുറ്റകൃത്യം ശിക്ഷ അര്‍ഹിക്കുന്നു എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.