/kalakaumudi/media/media_files/2025/11/02/ananth-2025-11-02-09-11-53.jpg)
പട്‌ന : ബിഹാര്‍ മുന്‍ എം എല്‍ എയും ജെഡിയു സ്ഥാനാര്‍ത്ഥിയുമായ അനന്ത് സിംഗ് അറസ്റ്റില്‍. ഇന്ന് രാവിലെയാണ് മുന്‍ എം എല്‍ എയെ ജന്‍സുരാജ് പ്രവര്‍ത്തകന്‍ ദുലര്‍ ചന്ദ് യാദവിന്റെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തത്. മൊകാമ സീറ്റിലെ ജെഡിയു സ്ഥാനാര്‍ത്ഥിയാണ് അനന്ദ് സിംഗ്. വീട്ടില്‍ നിന്നാണ് പട്‌ന പൊലീസ് ജെഡിയു സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. അനന്ദ് സിംഗിന്റെ രണ്ടു സഹായികളെയും പൊലീസ് അറസ്റ്റു ചെയ്തു. മൊകാമയില്‍ ചൊവ്വാഴ്ചയാണ് പ്രചാരണം തീരുന്നത്.
രാഷ്ട്രീയ ജനതാദള്‍ മുന്‍ നേതാവാണ് കൊല്ലപ്പെട്ട യാദവ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന തന്റെ അനന്തരവന്‍ പ്രിയദര്‍ശി പീയൂഷിന് വേണ്ടി വ്യാഴാഴ്ച മോകാമയില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.
നിലവിലെ എം.എല്‍.എ നീലം ദേവിയുടെ ഭര്‍ത്താവും മോകാമയിലെ ജെ.ഡി(യു) സ്ഥാനാര്‍ത്ഥിയുമായ സിംഗിനെ, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് പേരായ മണികാന്ത് താക്കൂര്‍, രഞ്ജീത് റാം എന്നിവര്‍ക്കൊപ്പമാണ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ദുലാര്‍ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അനന്ത് സിംഗ്, മണികാന്ത് താക്കൂര്‍, രഞ്ജീത് റാം എന്നീ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
