/kalakaumudi/media/media_files/2025/07/19/attempt-to-murder-2025-07-19-15-35-26.jpg)
കോട്ടയം : കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാന്‍ഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശോകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കടയുടമ മോഹന്‍ദാസ് ആണ് പെട്രോള്‍ ഒഴിച്ചത്. മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ആക്രമിക്കാനുളള കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതലായി അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.