പെട്രോളൊഴിച്ച് തീകൊളുത്തിയ ജ്വല്ലറി ഉടമ ചികിത്സയിലിരിക്കെ മരിച്ചു

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

author-image
Sneha SB
New Update
MURDER

മരിച്ച അശോകന്‍ ,പ്രതി ഹരി


കോട്ടയം : രാമപുരത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു.രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകന്‍ (55) ആണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.ആക്രമണത്തില്‍ അശോകന് 80 ശതമാനം പൊള്ളലേറ്റിരുന്നു.ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇളംതുരുത്തിയില്‍ ഹരി (59) ജ്വല്ലറിയിലെത്തി അശോകന് നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു.തീയിട്ട ഉടന്‍ രക്ഷപെട്ട പ്രതി ഹരി, ഒരു മണിക്കൂറിനുശേഷം രാമപുരം പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

death murder