/kalakaumudi/media/media_files/2025/06/15/mIALNa6VwhSRWlMeSfR6.jpg)
കൊച്ചി: വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ യുവാവിനെയാണ് അടച്ചിട്ട ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പട്ട് നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ്. ശനിയാഴ്ച വൈകുന്നേരം നാലര മണിയോടെ എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിന് സമീപത്തെ കലാഭവന്‍ റോഡിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പിളളി കൊടുവന്താനം മുളക്കുളം അഭിജിത് ബിനീഷ് (21) ആണ് കൊല്ലപ്പെട്ടത്.
സ്വകാര്യ ആശുപത്രിയുടെ ക്വാര്‍ട്ടേഴ്‌സായിരുന്നു അത്. മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട് പ്രകാരം തലയ്ക്ക് പിന്നിലെ ആഴത്തിലേറ്റ മുറിവാണ് മരണ കാരണം. തലയോട്ടിയിലും പൊട്ടലുണ്ട്. ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് വിലയിരുത്തുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഭിജിത് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. സ്വകാര്യ ആശുപത്രിയുടെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുളള പൂട്ടിക്കിടന്ന ക്വാര്‍ട്ടേഴ്‌സില്‍ വൈദ്യുതി തകരാറിനെ തുടര്‍ന്ന് പരിശോധിക്കാനെത്തിയ ഇലക്ട്രീഷ്യനാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍, സിസി ടിവി എന്നിവ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് നടത്തുന്നത്. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
