/kalakaumudi/media/media_files/2025/08/20/kannur-2025-08-20-17-46-33.jpg)
കണ്ണൂര്‍: കണ്ണൂരില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. യുവാവിനെയും ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്.
കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ ആണ് സംഭവം. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിജേഷ് ആണ് ആക്രമണം നടത്തിയത്. പ്രവീണ എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ ജിജേഷിനും പൊള്ളലേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മില്‍ നേരത്തെ അറിയുന്നവരായിരുന്നു. എന്തുകാരണം കൊണ്ടാണ് ആക്രമണം ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തതിയില്ല.
ഇരുവര്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജിലാണ് ഇരുവരും ചികിത്സയിലുള്ളത്. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുന്നുണ്ട്. വീട്ടിനുള്ളില്‍ വെച്ചാണ് ഇരുവരെയും പൊള്ളലേറ്റത്. ശബ്ദം കേട്ടാണ് നാട്ടുകാര്‍ സ്ഥലത്തെത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.