12 കാരിയെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കി; കൗണ്‍സിലിംഗ് നല്‍കും

കുട്ടിക്ക് പരിഗണനയും സംരക്ഷണവും ആവശ്യമെന്ന് സി ഡബ്ല്യുസി പറഞ്ഞു. 12 വയസ്സുകാരിയുടെ മാനസികനില പരിഗണിച്ച് കൗണ്‍സിലിംഗ് നല്‍കാനാണ് തീരുമാനം. അതിനുശേഷം കണ്ണൂരിലെ ഗേള്‍സ് ഹോമിലേക്ക് മാറ്റും.

author-image
Biju
New Update
adhgf

കണ്ണൂര്‍: കണ്ണൂര്‍ പാറക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കി. 

കുട്ടിക്ക് പരിഗണനയും സംരക്ഷണവും ആവശ്യമെന്ന് സി ഡബ്ല്യുസി പറഞ്ഞു. 12 വയസ്സുകാരിയുടെ മാനസികനില പരിഗണിച്ച് കൗണ്‍സിലിംഗ് നല്‍കാനാണ് തീരുമാനം. അതിനുശേഷം കണ്ണൂരിലെ ഗേള്‍സ് ഹോമിലേക്ക് മാറ്റും. താല്‍ക്കാലികമായി അവിടെത്തന്നെ തുടരും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ 12 കാരി കിണറ്റില്‍ ഇട്ടു കൊന്നത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളായിരുന്നു നാലുമാസം പ്രായമുള്ള കുഞ്ഞ്. അച്ഛന്‍ മരിക്കുകയും അമ്മ ഉപേക്ഷിച്ചു പോവുകയും ചെയ്ത 12 കാരി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. 

സ്വന്തം കുഞ്ഞ് ജനിച്ചതിനു ശേഷം വളര്‍ത്തച്ഛന് തന്നോടുള്ള സ്‌നേഹം കുറഞ്ഞെന്ന തോന്നലാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ ഇടാന്‍ 12 കാരിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ഇന്നലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കിയിരുന്നു.

 

kannur