കാറഡുക്ക സൊസൈറ്റിയിലെസ്വർണപ്പണയ തട്ടിപ്പ്: 3 പേർ കൂടി പിടിയിൽ

സംഘം സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ.രതീശന്റെ സഹായികളാണിവർ. ബെംഗളൂരുവിൽനിന്ന് പിടിയിലായ ഇവരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിയൽ എസ്റ്റേറ്റ് സംഘമാണ് ഇവരെന്നാണ് സൂചന. 

author-image
Vishnupriya
New Update
arrest

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ 3 പേർ പിടിയിൽ. പള്ളിക്കര മൗവ്വലിലെ ബഷീർ (60), ഏഴാം മൈലിലെ ഗഫൂർ (26), കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനിൽ കുമാർ (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘം സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ.രതീശന്റെ സഹായികളാണിവർ. ബെംഗളൂരുവിൽനിന്ന് പിടിയിലായ ഇവരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിയൽ എസ്റ്റേറ്റ് സംഘമാണ് ഇവരെന്നാണ് സൂചന. 

ബഷീറിന്റെ അക്കൗണ്ടിലേക്കാണ് തട്ടിപ്പുതുകയിൽ 44 ലക്ഷം രൂപ മാറ്റിയത്. ബേക്കൽ ജംക്‌ഷനിൽ ജീലാനി ട്രാവൽസ് എന്ന സ്ഥാപനം നടത്തുന്ന ബഷീർ പള്ളിക്കര പഞ്ചായത്ത് അംഗവും മുസ്‍ലിം ലീഗ് നേതാവുമാണ്. രതീശൻ ഏറ്റവും ഒടുവിൽ സംഘത്തിൽനിന്നു എടുത്തുമാറ്റിയ 1.12 കോടിയുടെ പണയ സ്വർണം വിവിധ ബാങ്കുകളിൽ പണയം വയ്ക്കാൻ സഹായിച്ചവരാണ് മറ്റു രണ്ടു പേർ. മുഖ്യപ്രതിയും സംഘം സെക്രട്ടറിയുമായ കെ. രതീശനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കർണാടകയിലെ ശിവമൊഗ്ഗയിൽ ഇവരുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് സംഘം അങ്ങോട്ടു തിരിച്ചിട്ടുണ്ട്.

karadukka society