കരമന അഖില്‍ കൊലക്കേസ്: ഒരാള്‍ കസ്റ്റഡിയില്‍;3 പേർക്കായി തിരച്ചില്‍ ഊര്‍ജിതം

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കരമന മരുതൂര്‍ കടവിലായിരുന്നു സംഭവം. അഖിലിനെ കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തിയ പ്രതികള്‍ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

author-image
Vishnupriya
Updated On
New Update
karamana

പ്രതികളുടെ സി സി ടി വി ദൃശ്യങ്ങൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു . കിരണ്‍ കൃഷ്ണ എന്നയാളാണ് ശനിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലായത്. കേസില്‍ നാലുപ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്.  വിനീത്, അനീഷ്, അപ്പു എന്നിവരാണ് മറ്റുപ്രതികള്‍. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

കരമന  മരുതൂര്‍ക്കടവ് സ്വദേശി അഖിലിനെ(26)യാണ് കാറിലെത്തിയ സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കരമന മരുതൂര്‍ കടവിലായിരുന്നു സംഭവം. അഖിലിനെ കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തിയ പ്രതികള്‍ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 25-ന് പ്രതികളും അഖിലും തമ്മില്‍ ബാറില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കോല ചെയ്യാൻ കാരണമെന്നാണ് പ്രാഥമികനിഗമനം. അഖില്‍ കൊലക്കേസിലെ പ്രതികളെല്ലാം 2019-ലെ അനന്തു കൊലക്കേസിലും ഉള്‍പ്പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിചാരണ നടക്കുന്ന അനന്തു കൊലക്കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് ഇവര്‍ വീണ്ടും കൊലപാതകം നടത്തിയത്.

karamana akhil murder case