/kalakaumudi/media/media_files/2025/10/07/theft-2025-10-07-15-09-06.jpg)
തിരുവനന്തപുരം: വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി 13 ലക്ഷം രൂപയോളം വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. പുല്ലുവിള സ്വദേശി വര്‍ഗീസ് ക്രിസ്റ്റി (29) ആണ് ഒരു മാസത്തെ തിരച്ചിലിനൊടുവില്‍ പൊലീസ് പിടിയിലായത്. ഇയാള്‍ക്കെതിരെ സമാനമായ മറ്റ് 11 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
സെപ്റ്റംബര്‍ 4ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കരുംകുളം കൊച്ചുപള്ളിയിലുള്ള ഒരു വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് പ്രതി അകത്തുകടന്നത്. തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നുമാല, ആറു വള, മൂന്നു ബ്രേസ്ലറ്റ്, മൂന്നു കൊലുസ്, ഒരു നെക്ലസ്, ആറു മോതിരം, അഞ്ചു കമ്മല്‍ എന്നിവയാണ് മോഷ്ടാവ് കൊണ്ടുപോയത്. ആകെ 164 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്.
സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ചന്ദ്രദാസ്, കാഞ്ഞിരംകുളം എസ്.എച്ച്.ഒ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
