അജ്ഞാതൻ തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായായി; മെഡിക്കൽ റിപ്പോർട്ട് പുറത്ത്

ബുധനാഴ്ച പുലര്‍ച്ചെ പടന്നക്കാട്ടെ വീട്ടില്‍നിന്ന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകുകയും സ്വർണബഹ്‌റാനാണ് കൈക്കലാക്കി സമീപത്തെ പറമ്പില്‍ ഉപേക്ഷിക്കുകയുംചെയ്ത പെണ്‍കുട്ടിയാണ് ലൈംഗികാതിക്രമത്തിനിരയായത്.

author-image
Vishnupriya
New Update
kasa

പോലീസ് പ്രദേശത്ത് അന്വേഷണം നടത്തുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

കാസര്‍കോട്: വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ പടന്നക്കാട്ടെ വീട്ടില്‍നിന്ന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകുകയും സ്വർണബഹ്‌റാനാണ് കൈക്കലാക്കി സമീപത്തെ പറമ്പില്‍ ഉപേക്ഷിക്കുകയുംചെയ്ത പെണ്‍കുട്ടിയാണ് ലൈംഗികാതിക്രമത്തിനിരയായത്. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് അതിക്രമം നടന്നതായി കണ്ടെത്തിയത്. 

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധു പശുവിനെ കറക്കാനായി പുറത്തിറങ്ങിയിരുന്നു. ഈ സമയത്താണ് പ്രതി വീടിനകത്ത് കയറിയതെന്ന് സംശയിക്കുന്നു. വീട്ടില്‍നിന്ന് 500 മീറ്ററോളം അകലെയുള്ള പറമ്പിലാണ് പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലെത്തി കോളിങ് ബെല്ലടിക്കുകയും ഈ വീട്ടുകാരോട് വിവരം പറയുകയുമായിരുന്നു.

 പെണ്‍കുട്ടിയുടെ കഴുത്തിലും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെയാണ് അക്രമി പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നും കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

kasargod kidnap case