നെഞ്ചില്‍ ഇടിയേറ്റ് കുഴഞ്ഞുവീണ പിതാവ് മരിച്ചു; മകന്‍ പിടിയില്‍

കുറ്റിച്ചല്‍ വഞ്ചിക്കുഴി നിഷ ഭവനില്‍ രവീന്ദ്രന്‍ (65) ആണ് മരിച്ചത്. മകന്‍ നിഷാദിനെ(38) നെയ്യാര്‍ ഡാം പൊലീസ് പിടികൂടി. നിഷാദ് മര്‍ദിച്ചതിനെത്തുടര്‍ന്നാണ് രവീന്ദ്രന് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് മാതാവ് വസന്ത പൊലീസിന് മൊഴി നല്‍കി.

author-image
Biju
New Update
kattakkada

തിരുവനന്തപുരം: വീട്ടുവഴക്കിനിടെ മകന്റെ ഇടി നെഞ്ചിലേറ്റ് കുഴഞ്ഞുവീണ ഹൃദ്രോഗിയായ പിതാവ് ആശുപത്രിയില്‍ വച്ച് മരിച്ചു. കുറ്റിച്ചല്‍ വഞ്ചിക്കുഴി നിഷ ഭവനില്‍ രവീന്ദ്രന്‍ (65) ആണ് മരിച്ചത്. മകന്‍ നിഷാദിനെ(38) നെയ്യാര്‍ ഡാം പൊലീസ് പിടികൂടി. നിഷാദ് മര്‍ദിച്ചതിനെത്തുടര്‍ന്നാണ് രവീന്ദ്രന് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് മാതാവ് വസന്ത പൊലീസിന് മൊഴി നല്‍കി. തിങ്കള്‍ രാത്രി പത്തു മണിയോടെയാണ് സംഭവം. 

സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തിലെ ജീവനക്കാരനായ നിഷാദ് രാത്രി ഓണാഘോഷം കഴിഞ്ഞ് വീട്ടിലെത്തി രണ്ടര വയസ്സുള്ള മകളെ വഴക്കു പറഞ്ഞു. ഇത് ചോദ്യം ചെയ്ത വസന്തയെ ആദ്യം പിടിച്ചു തള്ളി. ഇതിനെതിരെ പ്രതികരിച്ച രവീന്ദ്രനെ നെഞ്ചില്‍ ഇടിച്ച് തള്ളി താഴെയിട്ടു. അസ്വസ്ഥത അനുഭവപ്പെട്ടതോടെ വസന്തയും ബന്ധുവും കൂടി രവീന്ദ്രനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.