/kalakaumudi/media/media_files/2025/02/22/9YOoL9o66DFulVvtFRz5.jpg)
കായംകുളം : കായംകുളത്ത് വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രാജേശ്വരിയമ്മയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം. രാജേശ്വരിയമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടി തൂക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍,പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ശ്രീവത്സന്‍ പിള്ളയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വാടകക്ക് താമസിച്ചിരുന്ന പുള്ളിക്കണക്കിലെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു രാജേശ്വരിയമ്മയെ തൂങ്ങിയ നിലയില്‍ സഹോദരി കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളേയും അയല്‍വാസികളേയും വിവരമറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കറ്റാനം വെട്ടിക്കോട് ഭാഗത്തെ കള്ളുഷാപ്പില്‍ നിന്ന് ശ്രീവത്സന്‍ പിള്ളയെ പിടികൂടി. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കടബാധ്യതയെ തുടര്‍ന്ന് താനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിരുന്നില്ല.