/kalakaumudi/media/media_files/2025/02/19/subGQvFgfynCzJx2O0IN.jpg)
കോഴിക്കോട്: നടക്കാവ് ഹോളിക്രോസ് കോളജില്‍ ഒന്നാംവര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഒളവണ്ണ വളപ്പില്‍ താനിക്കുന്നത്ത് വി.ടി. വിഷ്ണുവിനെയാണ് സണ്‍ ഗ്ലാസ് ധരിച്ചതിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. വിഷ്ണുവിന്റെ പരാതിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് സിനാന്‍, ഗൗതം, കണ്ടാലറിയുന്ന മറ്റു നാലു പേര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഫെബ്രുവരി 14ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. വോളിബോള്‍ കോര്‍ട്ടില്‍ വച്ച് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആറുപേര്‍ മര്‍ദിച്ചുവെന്നാണ് വിഷ്ണു പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
തലയ്ക്കു പിന്നിലും കാലിനും പരുക്കേറ്റുവെന്നും പരാതിയില്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ നടപടി സ്വീകരിച്ചെന്നും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയെന്നും കോളജ് അധികൃതര്‍ അറിയിച്ചു.