തിരുവനന്തപുരം ജില്ലയില്‍ മാത്രം 960 സ്‌കൂട്ടറുകളാണ് നല്‍കാനുള്ളത്

തട്ടിപ്പിലൂടെ കിട്ടിയ കോടികള്‍ ചിലവഴിച്ച് തീര്‍ന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. വാഗ്ദാനം ചെയ്ത ഉപകരണങ്ങള്‍ വാങ്ങാനും പലര്‍ക്കും കൊടുക്കാനുമായി പണം ചെലവിട്ടുവെന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്.

author-image
Biju
New Update
sdg

Rep. Img.

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡിജിപിയുടെ ഉത്തരവ്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് കൈമാറിയത്. ലോക്കല്‍ പൊലീസ് എടുക്കുന്ന മറ്റ് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറും. ഓരോ ജില്ലകളിലും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘങ്ങളാകും കേസുകളില്‍ അന്വേഷണം നടത്തുക.

തട്ടിപ്പിലൂടെ കിട്ടിയ കോടികള്‍ ചിലവഴിച്ച് തീര്‍ന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. വാഗ്ദാനം ചെയ്ത ഉപകരണങ്ങള്‍ വാങ്ങാനും പലര്‍ക്കും കൊടുക്കാനുമായി പണം ചെലവിട്ടുവെന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്. അക്കൗണ്ടുകളില്‍ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് അനന്തുവിന്റെ മൊഴി. അനന്തുവിന്റെ കൃഷ്ണന്റെ കുറ്റസമ്മതം മൊഴി ഉള്‍പ്പെടെ ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കും. 

തിരുവനന്തപുരം ജില്ലയില്‍ മാത്രം 960 സ്‌കൂട്ടറുകളാണ് നല്‍കാനുള്ളത്. ആനന്ദകുമാറിനെ വിശ്വസിച്ചാണ് നാഷണല്‍ എന്‍ജിഒ കോണ്‍ ഫെഡറേഷനില്‍ അംഗമായതെന്ന് വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റെ ശ്രീകുമാര്‍ പറഞ്ഞു. സുകൃതം എന്ന ചാരിറ്റബിള്‍ സംഘടനയുടെ പ്രസിഡന്റായിരുന്നു ശ്രീകുമാര്‍. ജില്ലയിലെ സംഘടനകയെല്ലാം ക്ഷണിച്ചത് ആനന്ദ് കുമാറാണ്. 

kerala Crime fraud