/kalakaumudi/media/media_files/2025/10/02/ltry-2025-10-02-16-44-13.jpg)
തൃശൂര്‍: കാട്ടൂരില്‍ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് തട്ടിപ്പ്. കാട്ടൂര്‍ പൊഞ്ഞനം സ്വദേശിയും ലോട്ടറി കട നടത്തുന്ന നെല്ലിപറമ്പില്‍ തേജസാണ് തട്ടിപ്പിന് ഇരയായത്. 15000 രൂപയാണ് തേജസിന് നഷ്ടമായത്. സമ്മാനം ലഭിച്ച ലോട്ടറിയുടെ കളര്‍ ഫോട്ടോ സ്റ്റാറ്റ് എടുത്താണ് കച്ചവടക്കാരനെ കബളിപ്പിച്ചത്.
ക്യൂആര്‍ കോഡ് ഉപയോഗിച്ച് പരിശോധന നടത്തിയ ടിക്കറ്റിന് നാലാം സമ്മനമായ 5000 ലഭിച്ചുവെന്ന് കാട്ടിയാണ് ഇയാള്‍ തേജസിനെ സമീപിച്ചത്. പ്രാഥമിക പരിശോധനയില്‍ സമ്മാനം ലഭിച്ചുവെന്ന് വ്യക്തമായതോടെ തേജസ് കമ്മീഷന്‍ തുക കഴിച്ച് ബാക്കി പണം യുവാവിന് നല്‍കുകയായിരുന്നു.
പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് വ്യാജ ലോട്ടറി നല്‍കി ഇയാള്‍ കബളിപ്പിക്കുക ആയിരുന്നുവെന്ന് തേജസിന് മനസിലായത്.
കഴിഞ്ഞ മാസം 27ന് ബൈക്കിലെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
