/kalakaumudi/media/media_files/2025/03/30/OClGwPSS1j53n5xaeQg4.jpg)
മലപ്പുറം: കോണോം പാറയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി റെജുലയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് അന്‍വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതക ശ്രമം , ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അന്‍വറിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണ് റെജുല ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ആന്തരിക അവയവങ്ങള്‍ക്ക് ഉള്‍പ്പടെ ക്ഷതമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തം. വെള്ളിയാഴ്ച രാത്രിയാണ് മേല്‍മുറി സ്വദേശിയായ റെജുല ആത്മഹത്യ ചെയ്തത്. ദമ്പതികള്‍ക്ക് കൈക്കുഞ്ഞടക്കം രണ്ട് മക്കളുണ്ട്.