/kalakaumudi/media/media_files/2025/03/08/AenxJimabqR8CPYZc2QL.jpg)
പത്തനംതിട്ട : പത്തു വയസ്സുകാരനായ മകനെ മറയാക്കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം എംഡിഎംഎ എത്തിച്ചു നല്‍കിയിരുന്ന പിതാവ് തിരുവല്ലയില്‍ പിടിയില്‍. തിരുവല്ല ദീപ ജംക്ഷന്‍ കോവൂര്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷെമീര്‍ (39) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.
ആറുമാസമായി ഡാന്‍സാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തില്‍ ആയിരുന്ന മുഹമ്മദ് ഷമീറിനെ ശനിയാഴ്ച പുലര്‍ച്ചെയാണ് പിടികൂടിയത്. ഇയാളില്‍നിന്നു 3.78 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു.
10 വയസ്സുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടിയാണ് പിതാവായ ഷെമീര്‍ ലഹരിമരുന്ന് കടത്തിയിരുന്നത്. മകന്റെ ദേഹത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ എംഡിഎംഎ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചശേഷം ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നതായിരുന്നു ഇയാളുടെ രീതി. തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്‌കൂള്‍കോളജ് വിദ്യാര്‍ഥികള്‍ക്ക് അടക്കം ഇയാള്‍ എംഡിഎംഎ എത്തിച്ചു നല്‍കിയിരുന്നതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.