പാലക്കാട്: പാലക്കാട് വീട് വാടകയ്ക്ക് എടുത്ത് സ്‌കൂള്‍ പരിസരത്ത് വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന യുവാക്കള്‍ പിടിയില്‍. പാലക്കാട് പുതുനഗരത്ത് 18 കിലോ കഞ്ചാവുമായാണ് യുവാക്കള്‍ പിടിയിലായത്. കൊടുവായൂര്‍ സ്വദേശികളായ അല്‍ത്താഫ് അലി, ആഷിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അല്‍ത്താഫ് അലിയും ആഷിഖും പിടിയിലായത്. കൊടുവായൂരിലെ ഇവരുടെ വാടകവീട്ടില്‍ നിന്ന് പതിനെട്ടര കിലോയോളം വരുന്ന കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ക്രിസ്മസ്-ന്യൂ ഇയര്‍ എന്നിവയോട് അനുബന്ധിച്ച് വില്‍പ്പന നടത്തുന്നതിനായി ഒറീസയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. നിരവധി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണ് അല്‍ത്താഫ് ഹുസൈന്‍. ഇയാള്‍ കാപ്പാ കേസില്‍ ഉള്‍പ്പെട്ട പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കൂട്ടുപ്രതിയായ ആഷിഖ്, ആളുകളെ തട്ടിക്കൊണ്ടു പോകല്‍, തമിഴ്‌നാട്ടിലെ കഞ്ചാവ് കേസ് എന്നിവയില്‍ ഉള്‍പ്പെട്ട പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പ്രതികള്‍ കഞ്ചാവ് വന്‍തോതില്‍ വില്‍പ്പന നടത്തുന്നത്. പാലക്കാട് ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം നാര്‍ക്കോട്ടിക് ഡിവൈഎസ്പി അബ്ദുല്‍ മുനീര്‍, ചിറ്റൂര്‍ ഡിവൈഎസ്പി കൃഷ്ണദാസ്, മീനാക്ഷിപുരം ഇന്‍സ്‌പെക്ടര്‍ ശശിധരന്‍, പുതുനഗരം പൊലീസും ജില്ല ലഹരി വിരുദ്ധ ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ന്യൂ ഇയറിനോടനുബന്ധിച്ച് ഇത്തരം പരിശോധനകള്‍ വ്യാപിപ്പിക്കുമെന്നും ലഹരി വിരുദ്ധ മാഫിയകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വാടകവീട്ടില്‍ കഞ്ചാവ് വില്‍പ്പന; യുവാക്കള്‍ പിടിയില്‍
വീട് വാടകക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അല്‍ത്താഫ് അലിയും ആഷിഖും പിടിയിലായത്
New Update