പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഉച്ചയോടെ ചെട്ടിഭാഗം ഭാഗത്ത് വച്ച് വരാപ്പുഴ സ്വദേശിയില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് എല്‍ദോ പോള്‍ പിടിയിലായത്.

author-image
Biju
New Update
kerala police

കൊച്ചി : എറണാകുളം വരാപ്പുഴയില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍.  വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സി പി ഒ എല്‍ദോ പോള്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്.  

ഉച്ചയോടെ ചെട്ടിഭാഗം ഭാഗത്ത് വച്ച് വരാപ്പുഴ സ്വദേശിയില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് എല്‍ദോ പോള്‍ പിടിയിലായത്. നേരത്തെ വഴിവിട്ട ഇടപാടുകളെ തുര്‍ന്ന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് എല്‍ദോ പോളെന്ന് വിജിലന്‍സ് വ്യക്തമാക്കി.

kerala police