ഏഴുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; തമിഴ്‌നാട് സ്വദേശി പിടിയില്‍

തമിഴ്നാട് മധുര സ്വദേശികളായ പി.പ്രതാപന്റെയും എം.ഈശ്വരിയുടെയും മകന്‍ പ്രജുലിനെ ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് തൃക്കരിപ്പൂര്‍ വടക്കേകൊവ്വലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കറുപ്പ് സ്വാമി ഗുഡ്സ് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയത്.

author-image
Athira Kalarikkal
New Update
arrest n

Representational Image

ചന്തേര : കാങ്കോല്‍ പപ്പാരട്ട പള്ളിക്കുളത്തുനിന്ന് ഏഴുമാസം പ്രായമായ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് തിരുനെല്‍വേലി സ്വദേശി പോലീസ് പിടിയിലായി. പെരിങ്ങോം പോലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസ് ചന്തേര പോലീസിന്റെ സഹായത്തോടെ തൃക്കരിപ്പൂരില്‍നിന്നാണ് കറുപ്പ് സ്വാമി(43)യെ പിടിച്ചത്.

തമിഴ്നാട് മധുര സ്വദേശികളായ പി.പ്രതാപന്റെയും എം.ഈശ്വരിയുടെയും മകന്‍ പ്രജുലിനെ ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് തൃക്കരിപ്പൂര്‍ വടക്കേകൊവ്വലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കറുപ്പ് സ്വാമി ഗുഡ്സ് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയത്.

kidnap case Arrest