കൊടുവളളിയില്‍ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി

പ്രതികള്‍ ജില്ലയില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കുകയും ജില്ല കേന്ദ്രീകരിച്ച അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഘം റോഷനെ ഉപേക്ഷിച്ചത്.പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു

author-image
Sneha SB
New Update
KIDNAPP

മലപ്പുറം : മലപ്പുറം കൊടുവളളിയില്‍ നിന്ന് തട്ടക്കൊണ്ടുപോയ അന്നൂസ് റോഷനെ മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് കണ്ടെത്തി.കാണാതായതിനുശേഷം അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്.പിതാവ് റസാഖുമായി യുവാവ് ഫോണില്‍ സംസാരിച്ചിരുന്നു.എന്തിനാണ് തട്ടിക്കൊണ്ട്‌പോയത് ആരാണ് ഇതിന് പിന്നില്‍ എന്നൊക്കെ അന്വേഷിക്കേണ്ടതായിട്ടുണ്ട്. തട്ടിക്കൊണ്ട്‌പോയ സംഘം മറ്റൊരു വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു.കൊണ്ടോട്ടി ബസ് സ്റ്റാന്റില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.പ്രതികള്‍ ജില്ലയില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കുകയും ജില്ല കേന്ദ്രീകരിച്ച അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഘം റോഷനെ ഉപേക്ഷിച്ചത്.പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.പ്രതികള്‍ ഒളിവിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു.തട്ടിക്കൊണ്ടു പോകാനായി സംഘം ഉപയോഗിച്ച ബൈക്കിന്റെ ആര്‍സി ഉടമയേയും വീട് കാണിച്ച് നല്‍കിയ ആളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് റിസ്വാന്‍,അനസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.താമരശേരി ഡിവൈഎസ്പി സുശീര്‍ കുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.

 

malappuram Crime kidnap