പോസ്റ്റ് വഴി ഹൈബ്രിഡ് കഞ്ചാവ് കടത്ത്; ഒരാള്‍ അറസ്റ്റില്‍

ഭക്ഷ്യവസ്തുവെന്ന വ്യാജേനെ പാര്‍സലില്‍ എത്തിയ ഒരു കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. കാക്കനാട് സ്വദേശി സാബിയോ എബ്രഹാം ജോസഫിനെ (37) അറസ്റ്റ് ചെയ്തു.

author-image
Biju
New Update
gtgfu

കൊച്ചി: കൊച്ചിയില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ഭക്ഷ്യവസ്തുവെന്ന വ്യാജേനെ പാര്‍സലില്‍ എത്തിയ ഒരു കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. കാക്കനാട് സ്വദേശി സാബിയോ എബ്രഹാം ജോസഫിനെ (37) അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് തായ്‌ലന്‍ഡില്‍ നിന്നും കാരക്കാമുറിയിലെ ഫോറിന്‍ പോസ്റ്റ് ഓഫീസിലേക്ക് വ്യാജ അഡ്രസില്‍ പാര്‍സല്‍ എത്തിയത്. പാര്‍സല്‍ അയച്ച വിലാസത്തിലേക്ക് ഡമ്മി പാര്‍സല്‍ അയച്ചാണ് കസ്റ്റംസ് പ്രതിയെ പിടികൂടിയത്. 

ഇയാളുടെ പക്കല്‍ നിന്നും 30 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 50 ഗ്രാം കഞ്ചാവും പിടികൂടി. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസ് വഴിയുളള ഏറ്റവും വലിയ ലഹരി കടത്താണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. കോണ്‍ഫ്‌ലേക്ക്‌സ് പാക്കുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

drugs selling drugs drugs case