മട്ടാഞ്ചേരിയില്‍ 5 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത് യുവാവ്

4 കാറുകളുടെയും ഒരു ഓട്ടോറിക്ഷയുടെയും ചില്ലുകളാണ് സിമന്റുകട്ടയും ഇഷ്ടികയും ഉപയോഗിച്ച് എറിഞ്ഞു പൊട്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

author-image
Biju
New Update
syt

Mattancheri

കൊച്ചി: മട്ടാഞ്ചേരിയില്‍ പുലര്‍ച്ചെ വാഹനങ്ങള്‍ തകര്‍ത്ത് യുവാവ്. 4 കാറുകളുടെയും ഒരു ഓട്ടോറിക്ഷയുടെയും ചില്ലുകളാണ് സിമന്റുകട്ടയും ഇഷ്ടികയും ഉപയോഗിച്ച് എറിഞ്ഞു പൊട്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

നാലു മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നു സ്ഥലം കൗണ്‍സിലര്‍ ബാസ്റ്റിന്‍ ബാബു പറഞ്ഞു. മട്ടാഞ്ചേരികരുവേലിപ്പടി ആര്‍.കെ.പിള്ള റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. ഇവിടെ 3 കാറുകളും ഒരു ഓട്ടോറിക്ഷയും തകര്‍ത്തു. പിന്നീട് സമീപത്തുള്ള റോഡില്‍ സ്ഥിതി ചെയ്യുന്ന സപ്ലൈകോയ്ക്കു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറും സമാനമായ വിധത്തില്‍ ഇഷ്ടിക ഉപയോഗിച്ചു തകര്‍ത്തു.

മോഷണശ്രമമോ ലഹരിക്ക് അടിമയായതോ ആവാം ആക്രമണത്തിനു കാരണമെന്നാണു സംശയം. പ്രദേശത്ത് ലഹരി ഉപയോഗവും സാമൂഹികവിരുദ്ധ ശല്യവും കൂടുന്നുവെന്ന് നാട്ടുകാര്‍ അടുത്തിടെ പരാതി നല്‍കുകയും പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായി ആരെങ്കിലും നടത്തിയ ആക്രമണമാണോ എന്നും പരിശോധിക്കുന്നുണ്ട്.

kochi Crime Mattancherry