കൊച്ചിയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വൈസ് പ്രിന്‍സിപ്പാളിന്റെ ശിക്ഷാനടപടികള്‍ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി.

author-image
Biju
New Update
ggh

Rep.Img

കൊച്ചി: വിദ്യാര്‍ത്ഥിയായ മിഹിര്‍ മുഹമ്മദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചി ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ആരോപണ വിധേയനായ വൈസ് പ്രിന്‍സിപ്പലിനെ ജെംസ് മോഡേണ്‍ അക്കാദമി സസ്‌പെന്റ് ചെയ്തു. 

വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വൈസ് പ്രിന്‍സിപ്പാളിന്റെ ശിക്ഷാനടപടികള്‍ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി.

വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് എറണാകുളം കളക്ടറേറ്റില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സിറ്റിംഗ് നടത്തും. കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്‌കൂള്‍ അധികൃതരോടും നാളെ കളക്ട്രേറ്റില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മിഹിര്‍ മുഹമ്മദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. മിഹിറിന് ഉണ്ടായ ദുരവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ കുറിപ്പിട്ടു. മിഹിര്‍ മുഹമ്മദിന്റെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. 

kochi