കൊച്ചിയില്‍ ഫ്്‌ളാറ്റില്‍ നിന്ന് ചാടിമരിച്ച 15കാരന്‍ നേരിട്ടത് അതിക്രൂര റാഗിംഗ്

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളില്‍ നിന്ന് കിട്ടിയ വിവരം. ശുചിമുറിയില്‍ കൊണ്ടു പോയി ക്ലോസറ്റ് നക്കിപ്പിച്ചു

author-image
Biju
New Update
sd

Rep. Img.

കൊച്ചി: തൃപ്പൂണിത്തുറയില്‍ 15 വയസ്സുകാരന്‍ ഫളാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണങ്ങളുമായി കുടുംബം. മിഹിര്‍ നേരിട്ടത് അതിക്രൂരമായ മാനസിക - ശാരീരിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍ കടുത്ത ശിക്ഷ വിധിച്ചു.  

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളില്‍ നിന്ന് കിട്ടിയ വിവരം. ശുചിമുറിയില്‍ കൊണ്ടു പോയി ക്ലോസറ്റ് നക്കിപ്പിച്ചു. ഇനി ഒരു വിദ്യാര്‍ത്ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മരണശേഷവും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മഹിറിനെ കളിയാക്കി. നീചമായ പ്രവൃത്തി മിഹിറിന്റെ നിറത്തെ കളിയാക്കി. വര്‍ണ്ണ വിവേചനത്തിനും ഇരയായി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കുടുംബം പറയുന്നു. 

അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പറയുന്നു. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി സ്‌കൂള്‍ അധികൃതര്‍ സംസാരിച്ചിരുന്നു. അവര്‍ കൈമാറിയ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമുള്ള തെളിവുകള്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ പൊലീസിന് നല്‍കി. 

ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായി സ്‌കൂള്‍ മാനേജ്‌മെന്റ് സംസാരിച്ചിരുന്നു. റാഗിങ്ങിനെതിരെ ശക്തമായ നിലപാടാണ് സ്‌കൂള്‍ മാനേജ്‌മെന്റിനുള്ളത്. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാകും. കുട്ടികള്‍ക്കെതിരെ തെളിവുകള്‍ ഇല്ലാതെ ഒരു നടപടിയും സ്വീകരിക്കാന്‍ സ്‌കൂളിനാവില്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരി 15നാണ് മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥി തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിന്റെ മുകളില്‍ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്‌കൂളിലെ സഹപാഠികളുടെ റാഗിങ്ങിനെ തുടര്‍ന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി. 

മകന്‍ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടിയാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍ രചന ദമ്പതികളുടെ മകന്‍ മിഹിറാണ് ഫ്‌ളാറ്റിലെ 26-ാം നിലയില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തില്‍ സഹപാഠികളില്‍ നിന്നും ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതരില്‍ നിന്നും പൊലീസ്  വിശദമായി മൊഴിയെടുക്കും. 

 

kochi Crime