പലിശക്കാരുടെ ഭീഷണി; കൊടുങ്ങല്ലൂരില്‍ യുവതി ജീവനൊടുക്കി

കൊടുങ്ങല്ലൂര്‍ ഏറിയാട് പാലമറ്റത്ത് യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും കാരണമെന്ന് കുടുംബം.

author-image
Biju
New Update
GFD

Shini

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ പാലമറ്റത്ത് യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും കാരണമെന്ന് കുടുംബം. ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാര്‍ വീട്ടിലും ജോലി സ്ഥലത്തും എത്തി ഷിനിയെ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍. 

കൊടുങ്ങല്ലൂര്‍ ഏറിയാട് പാലമറ്റത്ത് യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും കാരണമെന്ന് കുടുംബം. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാര്‍ വീട്ടിലും ജോലി സ്ഥലത്തുമെത്തി ഭീഷണിപ്പെടുത്തിയതായി മരിച്ച ഷിനിയുടെ ഭര്‍ത്താവ് രതീഷും പിതാവ് രമണനും പറയുന്നു. 

ഷിനി ജോലി ചെയ്യുന്ന കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി പലിശസംഘം ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്തുയെന്നും കുടുംബം പറഞ്ഞു. പലിശക്കാരുടെ ഭീഷണി കാരണം ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.

 

kerala kodungalloor