കൊല്‍ക്കത്ത: ഭര്‍തൃഹോദരന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവ്. ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു. മൃതദേഹത്തില്‍ നിന്ന് തല വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയിലെ റീഗന്റ് പാര്‍ക്കിങ് ഭാഗത്ത് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് സ്‌നിഫര്‍ നായകളാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പോളിത്തീന്‍ ബാഗിലാണ് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചത്. പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടയുടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃസഹോദരന്‍ അതീഉര്‍റഹ്‌മാന്‍ ലഷ്‌കര്‍ (35) കുറ്റം ഏറ്റുപറഞ്ഞു. ഇയാള്‍ക്കൊപ്പം നിര്‍മ്മാണ ജോലിക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു യുവതി. നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിട്ടും യുവതി നിരസിച്ചതാണ് കൊല്ലാന്‍ കാരണമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. രണ്ടുവര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിയുകയാണ് യുവതി. അതീഉര്‍റഹ്‌മാന്റെ പ്രണയാഭ്യര്‍ഥനക്ക് ശേഷം യുവതി ഇയാളെ അവഗണിക്കാന്‍ തുടങ്ങി. ഫോണ്‍ നമ്പറും ബ്ലോക്ക്‌ചെയ്തു. ഇതെല്ലാം ഭര്‍തൃസഹോദരനെ രോഷംകൊള്ളിച്ചിരുന്നു. അങ്ങനെയാണ് കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. ജോലി കഴിഞ്ഞുപോകാനിറങ്ങിയ യുവതിയെ നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി. അവിടെ വെച്ച് ആക്രമിക്കുകയായിരുന്നു. യുവതിയുടെ തല വെട്ടിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മാറ്റി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ബിദിഷ കാലിത പറഞ്ഞു.
പ്രണയാഭ്യര്‍ഥന നിരസിച്ചു; സഹോദരഭാര്യയെ കൊലപ്പെടുത്തി യുവാവ്
മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു. മൃതദേഹത്തില്‍ നിന്ന് തല വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
New Update