/kalakaumudi/media/media_files/2025/02/18/gMM947WEnjs2to9sEVGn.jpg)
കൊല്ലം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. പോരേടം കിണറ്റുംമുക്ക് ചരുവിള പുത്തന്‍ വീട്ടില്‍ നവാസ് (48)ആണ് പൊലീസ് പിടിയിലായത്. 2204ഡിസംബര്‍ മാസം ഇരുപത്തിനാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാരേടം സ്വദേശി ദീപു (43) ആണ് ആക്രമണത്തിന് ഇരയായത്.
പോരേടം കിണറ്റുമുക്കിലുള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന ദീപുവിനെ ഓട്ടോയില്‍ എത്തിയ നവാസ് അസഭ്യം വിളിക്കുകയും ഇരുവരും തമ്മില്‍ വാക്കറ്റും ഉണ്ടാവുകയുംചെയ്ത്.
അതിനുശേഷം പോയ നവാസ് കയ്യില്‍ ഇടിവളയുമായി എത്തുകയും കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്നു ദീപുവിന്റെ മൂക്കിന് ഇടിവള കൊണ്ട് ഇടിച്ചുമുറിവേല്‍പ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ ദീപുവിന്റെ മൂക്കിന്റെ പാലത്തിനു പൊട്ടലേറ്റിരുന്നു.ദീപുവിന്റെ മൊഴി രേഖപെടുത്തിയ ചടയമംഗലം പൊലീസ് നവാസിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു വന്ന നവാസിനെ ചടയമംഗലം പോലീസ് ഇന്നലെ രാത്രി പോരേടത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2019ല്‍ കടക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപെടുത്താന്‍ ഉപയോഗിച്ച കൊട്ടെഷന്‍ സംഘത്തിലെ പ്രതിയാണ് പിടിയിലായ നവാസ്.