/kalakaumudi/media/media_files/2025/03/24/YLrtL2aLzklxzqyS8Pon.jpg)
കൊല്ലം : വില്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കിലോയില്‍ അധികം കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി. ദര്‍ശന നഗര്‍ 182 ല്‍ ആകാംശ് (43), വടക്കേവിള വില്ലേജില്‍ ജെ എന്‍ ആര്‍ എ നഗര്‍ 91ല്‍ രതീഷ് (45) എന്നിവരാണ് അറസ്റ്റിലായത്.
വിശാഖപട്ടണത്തു നിന്നും എത്തിച്ച കഞ്ചാവ് പട്ടത്താനം ഭാഗത്തേക്ക് കൊണ്ടുപോകും വഴി കന്റോണ്‍മെന്റ് ഭാഗത്തു വച്ചാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്.
നിരവധി കഞ്ചാവ് - മയക്ക് മരുന്ന് കേസ്സുകളിലെ പ്രതിയായ ആകാംശിന്റെ ഫോണ്‍ രണ്ടാഴ്ചയായി കൊല്ലം എക്‌സൈസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം ഇവര്‍ കഞ്ചാവ് കൊണ്ടുവരുന്ന വിവരം ലഭിച്ചത്.
ഗ്രേഡ് അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ജെ. ജോണ്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ വി. എസ് അഖില്‍ , എസ്.സിദ്ദു, എസ്.എസ് ശ്രീനാഥ്, അജീഷ് ബാബു ,ശിവപ്രകാശ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എല്‍.സുനിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.