കൊല്ലത്ത് വന്‍ കഞ്ചാവ് വേട്ട ഹെറോയിനും പിടികൂടി

ഉമയനല്ലൂരില്‍ നടത്തിയ അനോവര്‍ ഹൊസൈനില്‍ നിന്നും 1.415 കിലോഗ്രാം കഞ്ചാവ്, 3 ഗ്രാം ഹെറോയിനും,പള്ളിമന്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ സംഗീതില്‍ നിന്നും 7.673 കിലോഗ്രാം കഞ്ചാവും പിടികൂടി

author-image
Biju
New Update
fshg

കൊല്ലം: നഗരത്തില്‍ രണ്ടിടങ്ങളിലായി  എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവും ഹെറോയിനുമായി രണ്ടു പേരെ പിടികൂടി. പശ്ചിമബംഗാള്‍ ബിനായിര്‍ കലൈബാരി സ്വദേശി അനോവര്‍ ഹൊസൈന്‍(31), കൊല്ലം താലൂക്കില്‍ പള്ളിമണ്‍ വില്ലേജില്‍ ചാലക്കര പണയില്‍ വീട്ടില്‍ സംഗീത് (36) എന്നിവരെയാണ് പിടികൂടിയത്.

ഉമയനല്ലൂരില്‍ നടത്തിയ അനോവര്‍ ഹൊസൈനില്‍ നിന്നും 1.415 കിലോഗ്രാം കഞ്ചാവ്, 3 ഗ്രാം ഹെറോയിനും,പള്ളിമന്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ സംഗീതില്‍ നിന്നും 7.673 കിലോഗ്രാം കഞ്ചാവും പിടികൂടി.എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സംഗീതിനെ 
സാഹസികമായാണ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍നിന്ന് മാരകായുധവും കണ്ടെടുത്തിട്ടുണ്ട്. 

എക്സൈസ് ഇന്‍സ്‌പെക്ടര്‍ സി. പി ദിലീപിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ജെ ആര്‍ പ്രസാദ്കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബി.എസ് അജിത്. എം.ആര്‍ അനീഷ്, ജൂലിയന്‍ ക്രൂസ്, ജോജോ, ബാലു എസ് സുന്ദര്‍, പി.സൂരജ്, എച്ച് അഭിരാം വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ വര്‍ഷ വിവേക് സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ എസ് കെ സുഭാഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

kollam