/kalakaumudi/media/media_files/2024/12/30/lQscKkrczuLFWHl1OOP3.jpg)
കൊല്ലം: കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന് യുവാവ് എക്‌സൈസിന്റെ പിടിയില്‍. കൊട്ടാരക്കര മങ്കാട് സച്ചിന്‍ നിവാസില്‍ സച്ചിന്‍ (31) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 1.451 കിലോ?ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി ചടയമം?ഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ മാര്‍ക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കടയ്ക്കല്‍ മാര്‍ക്കറ്റിലും പരിസരപ്രദേശങ്ങളിലും സന്ധ്യാസമയങ്ങളില്‍ ലഹരിവസ്തുക്കളുടെ കൈമാറ്റവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി സച്ചിനും സുഹൃത്തുക്കളും ചേര്‍ന്ന് പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നു.
അന്യസംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വില്‍പ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. സംഘത്തിലെ മറ്റുള്ളവരേപ്പറ്റിയും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു.