കൊല്ലത്ത് എംഡിഎംഎ യുമായി ബോക്‌സിങ് പരിശീലകന്‍ പിടിയില്‍

കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് & ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി.പി ദി ലീപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

author-image
Biju
New Update
adrg

കൊല്ലം : എംഡിഎംഎ യുമായി ബോക്‌സിങ് പരിശീലകനായ യുവാവിനെ എക്‌സൈസ് പിടികൂടി. പന്മന സ്വദേശി ഗോകുലാണ് 16 ഗ്രാമിലധികം എംഡിഎംഎ യുമായി പിടിയിലായത്. കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് & ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി.പി ദി ലീപിന്റെ  നേതൃത്വത്തില്‍  നടത്തിയ പരിശോധനയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിരാം, ജോജോ, ജൂലിയന്‍ ക്രൂസ്, അജിത്, അനീഷ്, സൂരജ്, ബാലുസുന്ദര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗംഗ, നിജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

mdma sales MDMA