കൊല്ലത്ത് മദ്യ ലഹരിയില്‍ മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊന്നു

ബിവറേജിന് സമീപം അടഞ്ഞു കിടന്ന കള്ള് ഷാപ്പിലായിരുന്നു കൊലപാതകം. സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്

author-image
Biju
New Update
death

കൊല്ലം: കൊല്ലം ചടയമംഗലത്ത് മദ്യ ലഹരിയില്‍ മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊന്നു. ചടയമംഗലം സ്വദേശി നൗഷാദ് (53) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ കരകുളം സ്വദേശി ദിജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ബിവറേജിന് സമീപം അടഞ്ഞു കിടന്ന കള്ള് ഷാപ്പിലായിരുന്നു കൊലപാതകം. സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.