/kalakaumudi/media/media_files/2025/02/12/JKTMZdjheB4eUFo7p7wn.jpg)
Adrsh
കൊല്ലം: പരവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മങ്ങാട് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്.
ഊട്ടിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.