കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, പൊലീസുകാരന് സസ്‌പെന്‍ഷന്‍

നവംബര്‍ ആറാം തീയതിയാണ് പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിയാണ് അതിക്രമത്തിന് ഇരയായത്. പൊലീസുകാരി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തിരുന്നു

author-image
Biju
New Update
POLICE

കൊല്ലം: കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ  പൊലീസുകാരന് സസ്‌പെന്‍ഷന്‍. സിവില്‍ പൊലീസ് ഓഫീസര്‍ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരവെ ആയിരുന്നു  സംഭവം. 

നവംബര്‍ ആറാം തീയതിയാണ് പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിയാണ്  അതിക്രമത്തിന് ഇരയായത്. പൊലീസുകാരി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തിരുന്നു. സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവര്‍ത്തിയാണ് നവാസില്‍ നിന്നുണ്ടായതെന്ന നിരീക്ഷണത്തോടെയാണ് സസ്‌പെന്‍ഷന്‍