/kalakaumudi/media/media_files/2025/06/18/Screenshot_20250618_092619_Facebook-790074a7.jpg)
കൊല്ലം : കൊല്ലത്ത് പെട്രോൾ പമ്പിൽ നിന്ന് വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ കടന്നു കളഞ്ഞവരെ പുനലൂർ പൊലീസ് പിടികൂടി. തിരുനെൽവേലി സ്വദേശികളായ ചുടലൈ കണ്ണൻ കണ്ണൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം 12 മണിയുടെ പുനലൂർ ചെമ്മന്തൂരിലുള്ള പെട്രോൾ പമ്പിൽ ആഡംബര കാറിലെത്തിയ തിരുനെൽവേലി സ്വദേശികൾ ജീവനക്കാരിയോട് 3000 രൂപയുടെ പെട്രോൾ നിറയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പണം ആവശ്യപ്പെട്ടതോടെ അമിതവേഗതയിൽ വാഹനം എടുത്തു മുന്നോട്ടു പോവുകയായിരുന്നു. തുടർന്ന് പമ്പ് ഉടമകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പുനലൂർ ടി വി ജംഗ്ഷനിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. പെട്രോൾ പമ്പിൽ പണം നൽകിയതോടെ പമ്പ് ഉടമകൾക്ക് പരാതി ഇല്ലെന്ന് അറിയിച്ചെങ്കിലും, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇവർക്കെതിരെ പോലീസ് കേസെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
