ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു

നേരത്തേയും മനോജ് ഈ വീട്ടിലെത്തി അക്രമങ്ങള്‍ നടത്തിയിരുന്നുവെന്നാണ് അയല്‍ വാസികള്‍ പറയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

author-image
Biju
New Update
dfhdrf

Rep. Img.

കോട്ടയം: പാലയായില്‍ ഭാര്യാമാതാവിനെ തീകൊളുത്തിയ സംഭവത്തില്‍ ഇരുവരും മരിച്ചു. കുടുംബപ്രശ്‌നങ്ങളെത്തിടര്‍ന്നാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.  ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. നിര്‍മ്മല എന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായാത്. ഇവരുടെ മകളുടെ ഭര്‍ത്താവായ മനോജാണ് തീ കൊളുത്തിയത്.

രാത്രിയോടെ മനോജ് പെട്രോളുമായെത്തി നിര്‍മ്മലയെ ആക്രമിക്കുകയായിരുന്നു. ശരീരത്തില്‍ മുഴുവന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയത്ത് തന്നെ മനോജിന്റെ ശരീരത്തിലേക്കും തീപടര്‍ന്നു.

ഓടി കൂടിയ നാട്ടുകാരാണ് തീയണച്ച് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. നേരത്തേയും മനോജ് ഈ വീട്ടിലെത്തി അക്രമങ്ങള്‍ നടത്തിയിരുന്നുവെന്നാണ് അയല്‍ വാസികള്‍ പറയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

 

kottayam