കോട്ടയം: കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45)വിനെയാണ് മകന്‍ അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.
കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വാക്കത്തി ഉപയോഗിച്ച് സിന്ധുവിന്റെ കഴുത്തിലാണ് അരവിന്ദ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ അമ്മയുടെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു.
ജെസിബി ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന അരവിന്ദ് അമിതമായി ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഞ്ചാവിന് അടിമയായിരുന്ന ഇയാള്‍ നേരത്തേ ചികിത്സതേടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.