പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചു; കോട്ടയം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്.

author-image
Anitha
New Update
hskjguaj

കൊച്ചി: പെൺകുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലിമിനെ ആണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഈ പെണ്‍കുട്ടികള്‍ക്ക് തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അയച്ചു കൊടുക്കുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

photo half naked photo