ബാര്‍ സെക്യൂരിറ്റിയുടെ തലയടിച്ച് പൊട്ടിച്ച മൂന്നംഗ സംഘം അറസ്റ്റില്‍

കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. തിരുവല്ലം മുട്ടളക്കുഴി സ്വദേശികളായ അമ്പു, വിമല്‍, നേമം എസ്റ്റ്‌റ്റേറ്റ് വാര്‍ഡിലെ അനൂപ് എന്നിവരെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്

author-image
Biju
New Update
ras

തിരുവനന്തപുരം: കോവളത്ത് മദ്യം കിട്ടാത്തതിന്റെ പേരില്‍ ബാര്‍ സെക്യൂരിറ്റിയുടെ തലയടിച്ച് പൊട്ടിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ രണ്ടരയോടെ ബാറിലേക്ക് കയറിവന്ന മൂന്നംഗ സംഘമാണ് ബാര്‍ സെക്യൂരിറ്റിയുടെ തലയടിച്ച് പൊട്ടിച്ചത്. കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. തിരുവല്ലം മുട്ടളക്കുഴി സ്വദേശികളായ അമ്പു, വിമല്‍, നേമം എസ്റ്റ്‌റ്റേറ്റ് വാര്‍ഡിലെ അനൂപ് എന്നിവരെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്.

പുലര്‍ച്ചെ രണ്ടരയോടെ ബാറിലേക്ക് കയറിച്ചെന്ന ഇവരോട് എന്താണ് രാത്രി വന്നതെന്ന് സെക്യൂരിറ്റി മൈദീന്‍ ചോദിച്ചിരുന്നു. ബാര്‍ അടച്ചിട്ട് മണിക്കൂറുകളായെന്നും ഇനി മദ്യം ലഭിക്കില്ലെന്നും സെക്യൂരിറ്റി ഇവരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. 

എന്നാല്‍ രാത്രിയായാല്‍ എന്താ എന്ന് ആക്രോശിച്ചുകൊണ്ട് സംഘം സെക്യൂരിറ്റിയോട് മദ്യ കുപ്പി ആവശ്യപ്പെടുകയായിരുന്നു. സമയം കഴിഞ്ഞെന്ന് പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന യുവാക്കള്‍, മൈദീനെ കൈയ്യേറ്റം ചെയ്യുകയും വാക്കുതര്‍ക്കത്തിനിടെ റോഡില്‍ കിടന്നിരുന്ന വടിയെടുത്ത് ഇയാളുെട തലയടിച്ച് പൊട്ടിക്കുകയുമായിരുന്നു. അക്രമികളെ തിരുവല്ലം പൊലീസ് പിന്നീട് പിടികൂടി.

 

kovalam