/kalakaumudi/media/media_files/2025/03/25/aUAOPvVp7FHcIkf3fFHm.jpg)
കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ സന്‍സ്‌കാര്‍ കുമാറെന്ന ബിഹാര്‍ സ്വദേശിയെ ആണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് 13കാരനായ വിദ്യാര്‍ത്ഥിയെ കാണാതായിരിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്‍സ്‌കാര്‍ കുമാര്‍. താമസിച്ചു പഠിക്കുന്ന ഹോസ്റ്റലില്‍ നിന്നാണ് കാണാതായി എന്നാണ് സ്‌കൂള്‍ അധികൃത് നല്‍കിയിരിക്കുന്ന പരാതി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.