/kalakaumudi/media/media_files/2025/02/27/V5HJUNAaVjWEC1MP8oUC.jpg)
കോഴിക്കോട് : ലോ കോളജ് വിദ്യാര്‍ഥിനി വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. തിങ്കളാഴ്ച വൈകിട്ട് 3.30നാണ് വാപ്പോളിത്താഴത്തെ വാടകവീട്ടില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യര്‍ഥിനി, തൃശൂര്‍ പാവറട്ടി ഊക്കന്‍സ് റോഡില്‍ കൈതക്കല്‍ മൗസ മെഹ്‌റിസിനെ (20) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ സഹപാഠികളായ ആറു പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്തിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. മൗസയുടെ മരണത്തിനുശേഷം ഇയാള്‍ ഒളിവിലാണ്. മൗസയുടെ ഫോണും കണ്ടെത്താനായില്ല. മൗസയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ക്ലാസില്‍ ഉണ്ടായിരുന്ന മൗസ മെഹ്‌റിസ് പിന്നീട് ക്ലാസില്‍ നിന്നിറങ്ങി. ഉച്ചയ്ക്ക് രണ്ടിന് സഹപാഠിയുമായി ക്യാംപസില്‍ സംസാരിച്ചിരിക്കുന്നത് മറ്റ് വിദ്യാര്‍ഥികള്‍ കണ്ടിരുന്നു. മൂന്നരയോടെ മൗസയുടെ താമസസ്ഥലത്ത് അടുത്ത മുറിയില്‍ താമസിക്കുന്ന വിദ്യാര്‍ഥി എത്തിയപ്പോഴാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോവൂര്‍ സ്വദേശിയായ ആളാണ് മൗസയുടെ ആണ്‍സുഹൃത്ത് എന്നാണു വിവരം. മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇയാള്‍ വിവാഹിതനാണെന്നും വിവരമുണ്ട്.