വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 20 വര്‍ഷം കഠിന തടവ്

വിവിധ വകുപ്പുകളില്‍ 56 വര്‍ഷവും ആറ് മാസം തടവിനും വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ സംഖ്യയില്‍ നിന്ന് 50,000 രൂപ കുട്ടിക്ക് കൊടുക്കണം.

author-image
Biju
New Update
sef

Rep. Img.

കോഴിക്കോട്: സ്‌കൂളില്‍ പോകാന്‍ ഏര്‍പ്പാടാക്കിയ ഓട്ടോ ഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ച് കോടതി. 

ഒന്‍പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് ഓട്ടോ ഡ്രൈവര്‍ കൊടുവള്ളി വാവാട് പാലക്കുന്നുമ്മല്‍ അബ്ദുല്‍ നാസറി(60)നെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. 91,000 രൂപ പിഴ ഒടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജ് സിഎസ് അമ്പിളിയുടേതാണ് ശിക്ഷാവിധി.

വിവിധ വകുപ്പുകളില്‍ 56 വര്‍ഷവും ആറ് മാസം തടവിനും വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ സംഖ്യയില്‍ നിന്ന് 50,000 രൂപ കുട്ടിക്ക് കൊടുക്കണം. 

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ടര മാസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. കുട്ടിയെ സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കാനായി ഏര്‍പ്പാടാക്കിയ ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ വച്ചും തന്റെ വീട്ടീല്‍ കൊണ്ടുപോയും കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 

കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്‍, എസ്ഐ എപി അനൂപ് എന്നിവരായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എന്‍ആര്‍ രഞ്ജിത്ത് ഹാജരായി.

pocso case victim