കോഴിക്കോട് :കോഴിക്കോട് വീണ്ടും വന്‍ ലഹരിവേട്ട. ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേരെ പിടികൂടി. കല്ലായി സ്വദേശി എന്‍.പി ഷാജഹാന്‍, ബേപ്പൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി എന്നിവരെയാണ് കോഴിക്കോട് മാവൂര്‍ റോഡ് പരിസരത്തു വച്ച് നടക്കാവ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ ആന്ധ്രാപ്രദേശില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്.
കല്ലായിയില്‍ ട്രെയിന്‍ ഇറങ്ങി മാവൂര്‍ റോഡിലേക്ക് ഓട്ടോറിക്ഷയില്‍ എത്തിയതായിരുന്നു പ്രതികള്‍. ഇരുവരും മറ്റ് കേസുകളില്‍ പ്രതികളാണ് എന്നും ഷാജഹാന്‍ 120 കിലോ കഞ്ചാവ് കേസില്‍ നേരത്തെ ആന്ധ്രപ്രദേശില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.