ഇന്‍ഫോസിസ് സഹസ്ഥാപകനെതിരെ കേസ്

സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ബെംഗളൂരു സദാശിവ നഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

author-image
Biju
New Update
dfgf

Kris Gopalakrishnan

ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ബലറാം അടക്കം 16 പേര്‍ കൂടി കേസില്‍ പ്രതികളാണ്. സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ബെംഗളൂരു സദാശിവ നഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐഐഎസ്സിയില്‍ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജിയില്‍ ഫാക്കല്‍റ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ട ദുര്‍ഗപ്പയാണ് പരാതിക്കാരന്‍. 2014ല്‍ തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസില്‍ കുടുക്കിയെന്നും തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. താന്‍ ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനായെന്നും ദുര്‍ഗപ്പ പരാതിയില്‍ ആരോപിച്ചു.

ക്രിസ് ഗോപാലകൃഷ്ണനും ബലറാമിനും പുറമെ ഗോവിന്ദന്‍ രംഗരാജന്‍, ശ്രീധര്‍ വാര്യര്‍, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെ.വി.എസ്, ദാസപ്പ, പി.ബലറാം, ഹേമലതാ മിഷി, കെ.ചട്ടോപാദ്യായ, പ്രദീപ്.ഡി.സാവ്കര്‍, മനോഹരന്‍ എന്നിവര്‍ കേസിലെ പ്രതികളാണ്. ഐഐഎസ്സി ബോര്‍ഡ് ട്രസ്റ്റില്‍ അംഗം കൂടിയാണ് ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണന്‍.