റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ചു; യുവാവില്‍ നിന്ന് 2 ലക്ഷം തട്ടി; യുവതിയും സംഘവും അറസ്റ്റിൽ

ജസ്‌‌ലി സമൂഹമാധ്യമത്തിൽ  പോസ്റ്റ് ചെയ്ത ഒരു റീൽസ് കണ്ടതിനു പിന്നാലെയാണ് യുവാവ് അശ്ലീല ചുവയുള്ള സന്ദേശമയച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജസ്‍‌ലി ഏരൂർ പൊലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകി.

author-image
Vishnupriya
Updated On
New Update
jes

അഭിജിത് ജസ്‌ലി സല്‍മാന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

ഏരൂർ:  സിനിമയെക്കുറിച്ച് യുവതി പോസ്റ്റ് ചെയ്ത റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവില്‍നിന്നു പണം തട്ടിയ സംഘം അറസ്റ്റിൽ. കേസ് ഒത്തുതീര്‍ക്കാന്‍ മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍നിന്നാണ് ഇരുപതു ലക്ഷം രൂപ ആവശ്യപ്പെട്ടത്. രണ്ടുലക്ഷം രൂപ നല്‍കിയ യുവാവിനോട് മൂന്നുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ആലപ്പുഴ സ്വദേശിനി ജസ്‌ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്.

ജസ്‌‌ലി സമൂഹമാധ്യമത്തിൽ  പോസ്റ്റ് ചെയ്ത ഒരു റീൽസ് കണ്ടതിനു പിന്നാലെയാണ് യുവാവ് അശ്ലീല ചുവയുള്ള സന്ദേശമയച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജസ്‍‌ലി ഏരൂർ പൊലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകി. സ്വമേധയാ കേസെടുക്കാൻ സാധിക്കാത്തതിനാൽ പൊലീസ് ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

ഇതിനിടെയാണ് കേസ് പിൻവലിക്കാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ യുവതി സമീപിച്ചത്. അഞ്ച് ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ആദ്യം രണ്ടു ലക്ഷം രൂപ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. മൂന്നു ലക്ഷം കൂടി നൽകാൻ തയാറെടുക്കുന്നതിനിടെയാണ് പൊലീസ് ഇടപെടുകയും സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

obscene messages