/kalakaumudi/media/media_files/w98y141mwfQBS13WWouU.jpg)
lady resort staff found dead in nedumudi
ആലപ്പുഴ: ആലപ്പുഴ നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.അസം സ്വദേശി ഹസീന(50)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. കഴുത്തിൽ ഷാൾ മുറുക്കിയ പാടുള്ളതായി പൊലീസ് വെളിപ്പെടുത്തി.മുറിക്ക് പുറത്തായാണ് ഇവരുടെ മൃതദേഹം കണ്ടത്.
ഫോണിൽ പല തവണ വിളിച്ചിട്ടും കാണാതിരുന്നതോടെ റിസോർട്ട് ഉടമ പോയി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. യാത്രയ്‌ക്കൊരുങ്ങിയ നിലയിലായിരുന്നു ഇവരുടെ വസ്ത്രധാരണം.മുറിക്ക് പുറത്ത് ബാഗുകളും ഉണ്ടായിരുന്നു.മുമ്പൊരിക്കൽ ഭർത്താവ് കാണാൻ വന്നിട്ടുണ്ട് എന്നതല്ലാതെ ഹസീനയെ കാണാൻ റിസോർട്ടിൽ ആരും വരാറില്ലെന്ന് റിസോർട്ട് ഉടമയും മകളും പറഞ്ഞു.സംഭവത്തിൽ ദുരൂഹതയുണ്ട്.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.